fbpx

MAGJ ഹോസ്പിറ്റലിന്റെ പുതിയ മന്ദിരo

MAGJ ഹോസ്പിറ്റലിന്റെ പുതിയ മന്ദിരത്തിൽ ആധുനീക സൗകര്യങ്ങളോടെ ആരംഭിച്ച ഡയാലിസിസ്സ്,എക്കോ ടിഎംടി, ഓഡിയോ മെട്രോളജി എന്നീ ഡിപ്പാർട്ടുമെന്റുകളുടെയും ആശീർവാദ കർമ്മം റവ.ഫാ. ആന്റണി പുന്നേത്തിന്റെ കാര്മികത്ത്വത്തിൽ നടത്തപ്പെട്ടു.ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ.തോമസ് കാറോണ്ടുകടവിൽ സിഎസ്ടി ,ജോയിന്റ് ഡയറക്ടർ ബ്രദർ ടോമി ഞാറക്കുളം സിഎസ്ടി,അഡ്മിനിസ്ട്രേറ്റർ ശ്രീ.ദേവസ്സി പീറ്റി. നേഴ്‌സിങ് സൂപ്രണ്ട്.സിസ്റ്റർ അനിത സിഎസ്എൻ എന്നിവർ സന്നിഹിതരായിരുന്നു.

Interaction session with the students of Santhome Central School, Mookkannoor

Interaction session with the students of Santhome Central School, Mookkannoor , conducted on 6th july . The topic – “Healthy Eating Habits For the Students” , to create awareness and to promote Nutrition Health Education for the upcoming generation from the department of Clinical Nutrition and Dietetics Department of MAGJ HOSPITAL , by Dietitian Sreelakshmi.

Medical Camp 03-07-2019

ഏഴാറ്റുമുഖം വന സംരക്ഷണ സമിതിയുടെയും, മൂക്കന്നൂർ MAGJ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2019 ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 9 മുതൽ ഏഴാറ്റുമുഖം സെ.തോമസ് ചർച് പാരിഷ് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു. പ്രസ്തുത ക്യാമ്പ് ബഹു.വാഴച്ചാൽ ഡിവിഷൻ ഫോറസ്ററ് ഓഫിസർ ശ്രീ.എസ്.വി. വിനോദ് ഉൽഘാടനം ചെയ്തു.

Doctors day

2019 ജൂലൈ രണ്ടാം തിയതി,MAGJ ഹോസ്പിറ്റലിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഡോക്ടർസ് ഡേയും, ഡയറക്ടർ ബ്രദർ തോമസ് കാരോണ്ടുകടവിൽ സി എസ്ടി യുടെ ഫീസ്റ്റ് ഡേയും വിപുലമായ രീതിയിൽ ആഘോഷിച്ചു. ഈശ്വര പ്രാർഥനയോടുകൂടി ആഘോഷപരിപാടികൾക്ക് ആരംഭം കുറിക്കുകയും,ബ്രദർ ടോമി ഞാറക്കുളം സ്വാഗത പ്രസംഗവും,ബ്രദർ വർഗീസ് മഞ്ഞളി അധ്യക്ഷ പ്രസംഗവും നടത്തി.തുടർന്ന് ബ്രദർ ജോസഫ് മുണ്ടുമുഴിക്കര, ബ്രദർ ഷാജി വാഴെപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ഡോക്ടർ ഡേവിഡ് പി.സി ഡോക്ടര്സിനു പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ഫാദർ ആന്റണി പുന്നേത്ത്, ഡോക്ടർ ജോസഫ് ബിസി, സിസ്റ്റർ മഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു. ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ തോമസ് കാറോണ്ടുകടവിൽ സിഎസ്ടി യുടെ മറുപടി പ്രസംഗത്തിനുശേഷം അഡ്മിനിസ്ട്രേറ്റർ ശ്രീ.ദേവസ്സി പീറ്റി നന്ദി പ്രകാശനവും നടത്തി.
പരിപാടികളുടെ മാറ്റുകൂട്ടുവാനായി വിവിധ ഡിപ്പാർട്ടുമെന്റുകളുടെ കലാവിരുന്നും ഉണ്ടായിരുന്നു.
ഇതിനോടനുബന്ധിച്ചു ഏഴാറ്റുമുഖം വന സംരക്ഷണ സമിതിയുടെ സഹകരണത്തോടുകൂടി മൂന്നാം തിയ്യതി ബുധനാഴ്ച രാവിലെ 9 മണിമുതൽ ഏഴാറ്റുമുഖം സെ.തോമസ് ചർച് പാരിഷ്ഹാളിൽവെച്ചു സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു.